Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BetaPictorisb

അന്യഗ്രഹജീവികളല്ല; 63 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​നിന്നുള്ള റേഡിയോ തരംഗങ്ങൾ തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

അന്യഗ്രഹജീവികളല്ല! ഭൂ​മി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 63 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ഗ്രഹത്തിൽനിന്നു പുറപ്പെടുന്ന റേഡിയോ തരംഗങ്ങളെ ഒടുവിൽ ശാസ്ത്രലോകം തിരിച്ചറിഞ്ഞു! ഹാ​ർ​വാ​ർ​ഡ് ആ​ൻ​ഡ് സ്മി​ത്ത്സോ​ണി​യ​ൻ സെ​ന്‍റ​ർ ഫോ​ർ ആ​സ്ട്രോ​ഫി​സി​ക്സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഒ​റി​ഗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രാ​ണു ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​നു വെ​ളി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന 'ബീ​റ്റാ പി​ക്റ്റോ​റി​സ് ബി' ​എ​ന്ന ഭീ​മ​ൻ വാ​ത​ക​ഗ്ര​ഹ​ത്തി​ൽനി​ന്നു പു​റ​പ്പെ​ടു​ന്ന റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി വേ​ർ​തി​രി​ച്ചത്.

2008-ൽ ​ക​ണ്ടെ​ത്തി​യ ബീ​റ്റാ പി​ക്റ്റോ​റി​സ് ബി-​ക്ക് വ്യാ​ഴ​ത്തേ​ക്കാ​ൾ പ​തി​നൊ​ന്ന് ഇ​ര​ട്ടി​യി​ല​ധി​കം ഭാ​ര​മു​ണ്ട്. ഇ​തി​നു​മു​മ്പും റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ ഗ​വേ​ഷ​ക​ർ​ക്കു ല​ഭി​ച്ചെ​ങ്കി​ലും, അ​വ ഗ്ര​ഹ​ത്തി​ൽനി​ന്നാ​ണോ, അ​തോ അ​തു ചു​റ്റു​ന്ന ന​ക്ഷ​ത്ര​ത്തി​ൽനി​ന്നാ​ണോ എ​ന്നു വേ​ർ​തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ അ​ത്യാ​ധു​നി​ക 'മീ​ർ​കാ​റ്റ്' റേ​ഡി​യോ ടെ​ലി​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, സി​ഗ്ന​ലു​ക​ൾ ഗ്ര​ഹ​ത്തി​ൽനി​ന്നു​ത​ന്നെ​യാ​ണു പു​റ​പ്പെ​ടു​ന്ന​തെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ ഉ​റ​പ്പി​ച്ചു.

അ​ന്യ​ഗ്ര​ഹജീ​വി​ക​ളു​ടെ സാ​ന്നി​ധ്യ​മ​ല്ല, മ​റി​ച്ചു സ്വാ​ഭാ​വി​ക​മാ​യ ശാ​സ്ത്രീ​യ പ്ര​തി​ഭാ​സ​ങ്ങ​ളാ​ണ് ഈ ​റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നു ശാസ്ത്രജ്ഞർ പ​റ​ഞ്ഞു. ഗ്ര​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ കാ​ന്തി​ക​മ​ണ്ഡ​ല​ത്തി​ലേ​ക്കു ബ​ഹി​രാ​കാ​ശ​ത്തുനി​ന്നു​ള്ള ഇ​ല​ക്‌ട്രോണു​ക​ൾ വേ​ഗ​ത്തി​ൽ പ​തി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന 'അറോറ' (ഭൂ​മി​യി​ലെ ധ്രു​വ​ദീ​പ്തി​ക്കു സ​മാ​ന​മാ​യ പ്ര​തി​ഭാ​സം) ആ​ണ് ഈ ​ത​രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. എ​ട്ടു മു​ത​ൽ ഒ​ൻ​പ​തു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഭ്ര​മ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​ഗ്ര​ഹ​ത്തി​ന്‍റെ അ​തി​വേ​ഗ​ഭ്ര​മ​ണ​വും റേ​ഡി​യോ സി​ഗ്ന​ലു​ക​ളു​ടെ ആ​വ​ർ​ത്ത​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു.

സൗ​ര​യൂ​ഥ​ത്തി​നു പു​റ​ത്തു​ള്ള ഒ​രു ഗ്ര​ഹ​ത്തി​ന്‍റെ കാ​ന്തി​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ശ​ക്തി നേ​രി​ട്ട് അ​ള​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ബീ​റ്റാ പി​ക്റ്റോ​റി​സ് ബി-​യു​ടെ കാ​ന്തി​ക​മ​ണ്ഡ​ല​ത്തി​നു ഭൂ​മി​യു​ടേ​തി​നേ​ക്കാ​ൾ 2,500 ഇ​ര​ട്ടി ശ​ക്തി​യു​ണ്ടെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. വി​ദൂ​ര ഗ്ര​ഹ​ങ്ങ​ളു​ടെ അ​ന്ത​രീ​ക്ഷ​ത്തെ​ക്കു​റി​ച്ചും അ​വ​യു​ടെ ഘ​ട​ന​യെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ​ക​ണ്ടെ​ത്ത​ൽ സഹായകമാകുമെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.

Latest News

Corehub Up